മലയാളികളുടെ പ്രിയ സീരിയല്‍ നടി അപ്സര രത്നാകരനും സംവിധായകന് ആല്‍ബിയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്.
ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു.
ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
അതിലൊക്കെ വിശദീകരണം നല്കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു.ആദ്യത്തെ വിവാഹബന്ധം വേര്‍പെടുത്തിയാണ് അപ്സര രത്നാകരന് ആല്‍ബിയെ വിവാഹം ചെയ്തത്.
ആദ്യഭര്‍ത്താവ് നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും വിവാഹമോചനത്തിലേക്ക് നയിച്ചത് അക്കാര്യമായിരുന്നുവെന്നും അപ്സര തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ ആല്‍ബിയുമായി അര്‍ച്ചനയ്ക്ക് ഉണ്ടായിരുന്ന അവിഹിതബന്ധമാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നാണ് മുന്‍ ഭര്‍ത്താവ് കണ്ണന് ആരോപിക്കുന്നത്.
അപ്സരയുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം നാല് വര്‍ഷത്തിനു മുകളിലായെങ്കിലും താനിതുവരെ പുതിയൊരു ജീവിതത്തിലേക്ക് പോയിട്ടില്ലെന്നാണ് കണ്ണന്റെ വാക്കുകള്‍.
വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുന്ന സമയത്തു പോലും അപ്സരയെയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവിനെയും പലയിടത്ത് വച്ചു ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് കണ്ണന് പറയുന്നത്.
എന്നാല്‍ ആ സമയത്തൊന്നും പ്രതികരിക്കാന്‍ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ നേരിട്ട് കണ്ടിരുന്നു. അടുത്തിടെ ഞാന്‍ കൊറിയോഗ്രാഫി ചെയ്ത വര്‍ക്കില്‍ അപ്സര പങ്കെടുത്തിരുന്നു.
പരിപാടിക്ക് ശേഷം ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നിട്ടാണ് പോയതും. പക്ഷേ പിന്നീട് തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്.
താന്‍ മുന്‍ഭര്‍ത്താവിനെ പിരിഞ്ഞത് ദേഹോപദ്രവം കൊണ്ടാണെന്നൊക്കെയാണ് പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളു.
പക്ഷേ ഞാന്‍ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നുള്ള ആരോപണം ഒന്നും ശരിയല്ല. ഈ വീട് ഞങ്ങള്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ വാടകയ്ക്ക് എടുത്തതാണ്.
ആ വീട്ടില്‍ ഇപ്പോഴും തനിച്ചാണെന്നും ഇനിയെങ്കിലും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഭാവിയെ തന്നെ ബാധിക്കുമെന്നതിനാലാണ് മനസ് തുറക്കുന്നതെന്നും കണ്ണന് പറയുന്നു.
അപ്സരയുടെ വിവാഹത്തെ ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും പോയിട്ടില്ല. അവളെ മോശക്കാരി ആക്കാനും പരിഹസിക്കാനോ മറ്റേതെങ്കിലും തരത്തില്‍ അപമാനിക്കാനോ ഒന്നിനും പോയിട്ടില്ല.
തന്നെ ഒഴിവാക്കി പോയെങ്കിലും ഞാന്‍ വഴി മാറി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും താരം പറയുകയാണ്.
അപ്സര എന്റെ കൂടെ ജീവിക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ ഭര്‍ത്താവ് ആല്‍ബിയുമായി ഇഷ്ടത്തിലായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി.
ഇതോടെ സ്വന്തം വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്ക്കാന് പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആ ത്മഹത്യാ ശ്രമം നടത്താനൊക്കെ നോക്കിയത്.
ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കുകയായിരുന്നു എന്നും അവള് കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു എന്നും കണ്ണന് പറയുകയാണ്.
പിന്നെ എനിക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അവള്‍ക്ക് അവളുടെ ജീവിതവുമായി പോയിട്ട് എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു.
പക്ഷേ അതിനല്ല അവള് ശ്രമിച്ചതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നും കണ്ണന് പറയുന്നു.