ബിഗ് ബോസ് ഷോ എങ്ങനെയുണ്ടായിരുന്നു എന്ന ചേദ്യത്തിന് ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഭീകരമാണ്. കാരണം അത് മുഴുവനുമായിട്ടും സര്‍വൈവല്‍ ഷോ ആണോന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ എന്നാലും കുറേ കാര്യങ്ങള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അപ്സര.
നമ്മള് ജീവിച്ച് വന്നിരുന്ന ജീവിതമൊക്കെ ഉപേക്ഷിച്ച് ഒട്ടും പരിചയമില്ലാത്ത സ്ഥലത്തും അപരിചിതരായ ആളുകളുടെ കൂടെയുമാണ് ജീവിക്കേണ്ടത്. പരിമിതമായ സൗകര്യങ്ങളില്‍ വേണം ജീവിക്കാന്‍. ശരിക്കും അത് റിസ്കുള്ള കാര്യമാണ്.
78 ദിവസം അതിനകത്ത് നിന്ന് അതിജീവിക്കാന്‍ സാധിച്ചു. ബിഗ് ബോസിലേക്ക് പോവേണ്ടതില്ലായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ഒരു കലാകാരിയാണ്. അഭിനയവുമായി ബന്ധമുള്ള എന്ത് കാര്യം ചെയ്താലും അത് വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്.
ആ ഷോ കാരണം അപ്സരയുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയൂ. ആ പ്ലാറ്റ്ഫോം എനിക്ക് തന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചോര്‍ത്ത് ഖേദിക്കാന്‍ സാധിക്കില്ല. ഒത്തിരി പേര് പോകണമെന്ന് ആഗ്രഹിക്കുന്ന ആ പ്ലാറ്റ്ഫോമിനെ ഞാന്‍ ബഹുമാനിക്കുന്നു, അങ്ങനൊരു അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നു എന്ന് അപ്സര പറഞ്ഞു.