വാഹനങ്ങൾ അലങ്കരിക്കുന്നതിൽ ഓട്ടോറിക്ഷക്കാർ ഒരുപടി മുന്നിലാണ്. ചിലരുടെ ഓട്ടോ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ആകർഷകമായിരിക്കും അലങ്കാരപ്പണികൾ. പൂനെയിൽനിന്ന് ഇതുപോലൊരു ഓട്ടോറിക്ഷ സോഷ്യൽ മീഡിയയിൽ താരമായി.
ഓട്ടോക്കുള്ളിൽ ഫിറ്റ് ചെയ്തിരിക്കുന്ന അക്വേറിയം ആണ് ഈ ഓട്ടോയുടെ പ്രത്യേകത.
ഡ്രൈവറുടെ സീറ്റിനു തൊട്ടുപിന്നിലായിട്ടാണ് അക്വേറിയം. അതിൽ മീനുകൾ നീന്തിത്തുടിക്കുന്നു. ഓട്ടോക്കകത്തെ സ്പീക്കറും ഡി സ്കോ ലൈറ്റുകളും കൂടി ചേർന്ന് ആകെ അടിപൊളി അന്തരീക്ഷം. ഒരിക്കൽ ഇതിൽ കയറിയാൽ തെരഞ്ഞുപിടിച്ച് വീണ്ടും കയറും.
നിരവധിപ്പേരാണു വീഡിയോ കണ്ട് രസകരമായ കമന്റുകളിട്ടത്. “താൻ കണ്ടതിൽ വച്ച് ഏറ്റവും കൂളായ ഓട്ടോ ഇതാണ്’ എന്നായിരുന്നു ഒരാളുടെ പ്രശംസ. “യാത്രക്കാർ ആസ്വദിക്കുന്നതുപോലെ അക്വേറിയത്തിലെ മീനുകളും ഈ ഓട്ടോയാത്ര ആസ്വദിക്കുമെന്നു പ്രതീക്ഷിക്കാം’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.