മാന്യന്മാരായ അറബികള്‍ക്ക് പേരു ദോഷമുണ്ടാക്കുന്നതില് എന്നും മുന്‍ പന്തിയിലാണ് മജീദ് ബിന്‍ അബ്ദുള്ള എന്ന ഈ സൗദി രാജകുമാരന്. ചൂതാട്ടത്തിനും സുഖലോലുപതയ്ക്കുമായി ഇദ്ദേഹം നശിപ്പിച്ചു കളഞ്ഞ സമ്പത്തിന് കയ്യും കണക്കുമില്ല. സൗദിയുടെ ഈ ധൂര്‍ത്ത് പുത്രന് വീണ്ടും തന്റെ ധൂര്‍ത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം കാസിനോയില്‍ മജിദ് പോക്കര് കളിച്ച് കളഞ്ഞത് 1.350 ബില്ല്യണ്‍ റിയാല്‍ ആണ് അതായത് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ). ഞെട്ടണ്ട, ആ കടം നികത്താനായി കയ്യിലുള്ള പണം പോരാതെ 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞ് പണയമായി അഞ്ച് ഭാര്യമാരെയും കാസിനോയില്‍ നിര്‍ത്തിയാണ് മജിദ് സ്ഥലം വിട്ടത്. ആറ് മണിക്കൂര്‍ കൊണ്ടാണ് മജീദ് ഭാര്യമാരുള്‍പ്പെടെ 23,000 കോടിയും നഷ്ടമാക്കിയത്.
ഒമ്പത് ഭാര്യമാരാണ് മജിദിനുള്ളത്. ഈജിപ്തിലെ സിനൈ ഗ്രാന്‍ഡ് കാസിനോയിലായിരുന്നു ഈ ചൂതാട്ടം. മഹാഭാരതത്തിലെ യുധിഷ്ഠിരന് ശേഷം ഇത്തരം പ്രവൃത്തിയിലൂടെ ഭാര്യയെ നഷ്ടപ്പെടുത്തുന്ന ആദ്യത്തെയാള്‍ ഒരു പക്ഷെ മജീദായിരിക്കും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പലയിടത്തും സ്ത്രീകളെ ഇത്തരത്തില്‍ പണയം വയ്ക്കുന്നത് പതിവാണെങ്കിലും ഒരു രാജകുടുംബാംഗം ഇത് ചെയ്തത് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കാസിനോ ഉടമയായ അലിഷാമൂനും ഈജിപ്ത് ഭരണകൂടവും.
സാധാരണ ഗതിയില്‍ യമനിലേക്കോ ഖത്തറിലേക്കോ മറ്റാരെങ്കിലും സ്ത്രീകളെ ഗദ്ദാമകളാക്കി കൂട്ടിക്കൊണ്ട്പോകും എന്നാല്‍ മജിദ് കടം വീട്ടാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതോട് കൂടി സ്ത്രീകളുടെ പദവി കണക്കിലെടുത്ത് അടുത്ത ആഴ്ചകളിലായി ഇവരെ തിരിച്ചയയ്ക്കാനും മജിദിനെ സഹായിക്കാനുമായി ഈജിപ്ത് വിദേശകാര്യ മന്ത്രി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴും ഇക്കാര്യത്തില്‍ മജിദിന്റെ ഭാഗത്ത് നിന്ന് വ്യക്തത വന്നിട്ടില്ല. 2015 ല്‍ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് മജിദ് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ തിരിച്ചടി രാജകുമാരനെ വല്ലാതെ തളര്‍ത്തിയതായും ഇതിനാല്‍ ദുര്നടപ്പുപേക്ഷിക്കുമെന്നാണ് അറബ് ലോകത്ത് ഉയര്‍ന്നു കേള്‍ക്കുന്ന സംസാരം.