കറുത്ത പെയിന്റില് മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ പേരെഴുതിയുള്ള തട്ടുകടകളും ഹോട്ടലുകളും സമീപകാലത്ത് കേരളത്തല് കൂണുകള് പോലെ മുളച്ചു പൊന്തിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ സ്ലീപ്പര് സെല്ലുകളായി ഇത്തരം ഹോട്ടലുകളും തട്ടുകടകളും പ്രവര്ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്ന്നാണ് കേന്ദ്ര അന്വേഷണ ഏജന്സികള് ഇത്തരം കടകളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നാണ് വിവരം.
യാതൊരു കച്ചവടവുമില്ലാത്ത സ്ഥലങ്ങളില് പോലും ഇത്തരം കടകള് ധാരാളമായി തുടങ്ങുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്.
ഷവര്മ, ഷവായി, അല്ഫാം, കുഴിമന്തി പോലുള്ള അറേബ്യന് ഭക്ഷണങ്ങള് തുടങ്ങുന്ന കടകളാണ് ഇത്തരത്തില് പൊടുന്നൊനെ തുടങ്ങുന്നവയില് ഏറെയും.
തട്ടുകടകള് മുതല് വന്മുതല്മുടക്കില് നിര്മിക്കുന്ന ഹോട്ടലുകള് വരെ ഇക്കൂട്ടത്തില് പെടുന്നു. കഴിഞ്ഞ ദിവസം ഷവര്മ മരിച്ച് ഒരു കുട്ടി മരിച്ചതിനെത്തുടര്ന്നാണ് വീണ്ടും ഇത്തരം ഭക്ഷണശാലകള് വാര്ത്തകളില് ഇടംപിടിക്കുന്നത്.
തുര്ക്കി,സിറിയ, ഇറാന്,സൗദി തുടങ്ങിയ രാജ്യങ്ങളില് നിന്നുമാണ് ഇത്തരം ഹോട്ടലുകള് തുടങ്ങാന് പ്രധാനമായും ഫണ്ടെത്തുന്നത് എന്നാണ് വിവരം.
ഇതുകൂടാതെ ചില യൂറോപ്യന് രാജ്യങ്ങളില് നിന്നും ഫണ്ടെത്തുന്നുണ്ടെന്നും റിപ്പോര്ട്ടുണ്ട്. പോപ്പുലര് ഫ്രണ്ട് എന്ന സംഘടനയ്ക്ക് ഈ പ്രവര്ത്തനങ്ങളില് വ്യക്തമായ പങ്കുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജന്സിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര് ഫ്രണ്ട് നേതാക്കളുടെ വീടുകളില് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നതെന്നാണ് വിവരം.
മുമ്പ് റിയല് എസ്റ്റേറ്റ് മേഖലയില് നിക്ഷേപിക്കാനായിരുന്നു ഇത്തരത്തില് വിദേശ ഫണ്ട് എത്തിയിരുന്നെങ്കില് നോട്ട് നിരോധനത്തോടെ റിയല് എസ്റ്റേറ്റ് സാധ്യത മങ്ങിയതു കൊണ്ടും റിയല് എസ്റ്റേറ്റില് പണം മുടക്കിയാല് കുടുങ്ങുമെന്നും മനസ്സിലായതോടെയാണ് ഇവര് ഹോട്ടല് ബിസിനസിലേക്ക് കളംമാറ്റിച്ചവിട്ടിയത്.
ഏതാനും നാള് മുമ്പ് മണ്ണഞ്ചേരിയില് എസ്ഡിപിഐ പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പെട്ടതിനെത്തുടര്ന്ന് നഗരത്തില് നടന്ന പ്രതിഷേധ പ്രകടനത്തിനായി നിമിഷങ്ങള്ക്കുള്ളില് തടിച്ചു കൂടിയത് 500ല് പരം ആളുകളാണ്.
ഇവര് എവിടെ നിന്നു വന്നു എന്ന അന്വേഷണം എത്തിയത് അന്യസംസ്ഥാനത്തൊഴിലാളികളെന്ന വ്യാജേന ഇവിടെയെത്തുന്ന ബംഗ്ലാദേശികളിലാണ്. ഇവരില് മിക്കവരും ഇത്തരം അറേബ്യന് ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകളിലെ ജോലിക്കാര് എന്ന പേരിലാണ് ഇവിടെ തമ്പടിച്ചിരുന്നത്.
ഇതെല്ലാമാണ് കേന്ദ്ര അന്വേഷണ ഏജന്സിയെ കറുത്ത ചായമടിച്ച ഹോട്ടലുകളെ നിരീക്ഷിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.