അ​റ​ബി​ക്ക​ട​ല്‍ ആ​കെ മാ​റു​ന്നു; ഇ​നി ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ കാ​ലം; കടലിൽ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൂ​ടു​ത​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തെന്ന് പഠനം

കോ​ട്ട​യം: മ​ഴ​ക്കാ​ല​മോ വേ​ന​ലോ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​റ​ബി​ക്ക​ട​ല്‍ ഇ​നി ഏ​തു കാ​ല​ത്തും പ്ര​ക്ഷു​ബ്ധ​മാ​കാം. കേ​ര​ളം മു​ത​ല്‍ ഗു​ജ​റാ​ത്ത് വ​രെ അ​തി​രി​ടു​ന്ന അ​റ​ബി​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ എ​ണ്ണ​വും തീ​വ്ര​ത​യും ഓ​രോ വ​ര്‍​ഷ​വും വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് പ​ഠ​നം.

കേ​ന്ദ്ര കാ​ലാ​വ​സ്ഥാ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ല്‍ പൂ​ന ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ല്‍ മെ​റ്റീ​രി​യോ​ള​ജി​യി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ഠ​ന​മ​നു​സ​രി​ച്ച്, അ​റ​ബി​ക്ക​ട​ലി​ല്‍ ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​നു​ള്ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 52 ശ​ത​മാ​ന​വും അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ 150 ശ​ത​മാ​ന​വും വ​ര്‍​ധി​ച്ചു. ഇ​തേ​കാ​ല​ത്ത് കൂ​ടു​ത​ല്‍ ഉ​ഷ്ണ​മേ​ഖ​ലാ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ രൂ​പ​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി.

ചു​ഴ​ലി​ക്കാ​റ്റ് വ​ര്‍​ധ​ന ആ​ഗോ​ള​താ​പ​നം മൂ​ലം വ​ര്‍​ധി​ച്ചു​വ​രു​ന്ന സ​മു​ദ്ര താ​പ​നി​ല​യും ഈ​ര്‍​പ്പ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ത​മ്മി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ള്ളു​ന്ന ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ ആ​വൃ​ത്തി​യി​ലും തീ​വ്ര​ത​യി​ലും ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കി​ടെ വ​ലി​യ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

അ​റ​ബി​ക്ക​ട​ലി​ന്‍റെ ഭാ​വ​മാ​റ്റ​ത്തി​ല്‍ കി​ഴ​ക്ക​ന്‍​തീ​ര​ത്ത് ദു​ര​ന്തം വി​ത​യ്ക്കാ​ന്‍ അ​തി​ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ ആ​സ​ന്ന​ഭാ​വി​യി​ലും പ്ര​തീ​ക്ഷി​ക്കാം. വ​ന്‍ നാ​ശം വി​ത​ച്ച ഗോ​നു (2007), ക്യാ​ര്‍ (2019), സ​മീ​പ​കാ​ല​ത്തെ ബി​പ​ര്‍​ജോ​യ് ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട​വ​യാ​ണ്.

ഇ​തേ​കാ​ല​ത്ത് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ എ​ണ്ണം എ​ട്ട് ശ​ത​മാ​നം കു​റ​ഞ്ഞു. ഇ​തേ പ്ര​വ​ണ​ത തു​ട​ര്‍​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്ത് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഗു​രു​ത​ര​മാ​യി ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് പ​ഠ​നം ന​ട​ത്തി​യ വി​ദ​ഗ്ധ​സം​ഘം മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു.

അറബിക്കടലില്‍ ചക്രവാതച്ചുഴി, ന്യൂനമര്‍ദം ഉടന്‍ രൂപപ്പെട്ടേക്കും 7/12/23

ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഒ​രു സ​മു​ദ്ര​ത​ട​മാ​യി അ​റ​ബി​ക്ക​ട​ല്‍ മാ​റി​യി​രി​ക്കു​ന്നു. കൂ​ടാ​തെ, അ​റ​ബി​ക്ക​ട​ലി​ലെ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ സാ​വ​ധാ​ന​ത്തി​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ക​യും ഒ​ടു​വി​ല്‍ തീ​ര​ത്ത് അ​ടി​ക്കു​മ്പോ​ള്‍ അ​തി തീ​വ്ര​ത​യു​ള്ള ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​ക​യും ചെ​യ്യു​ന്നു.

അ​തേ​സ​മ​യം ഇ​തേ​കാ​ല​ത്ത് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ ആ​വൃ​ത്തി​യി​ല്‍ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്‍​പ് വ​ര്‍​ഷ​ത്തി​ല്‍ നാ​ലോ അ​ഞ്ചോ ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണ് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലും അ​റ​ബി​ക്ക​ട​ലും ഉ​ള്‍​പ്പെ​ടു​ന്ന സ​മു​ദ്ര​മേ​ഖ​ല​യി​ല്‍​നി​ന്ന് രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. അ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ൽ രൂ​പം കൊ​ള്ളു​ന്ന​വ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​വ​ണ​ത​യി​ല്‍ വ​ന്‍ വ്യ​തി​യാ​ന​മാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി സം​ഭ​വി​ക്കു​ന്ന​ത്.

ചു​ഴ​ലി​ക്കാ​റ്റു​ക​ളെ നേ​രി​ടാ​ന്‍ തീ​ര​ദേ​ശ​മേ​ഖ​ല സ​ജ്ജ​മ​ല്ലെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍​ക്കെ​തി​രേ ത​യാ​റെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു.

1982-2002 കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 2001നു​ശേ​ഷം ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ വീ​ശി​യ​ടി​ക്കു​ന്ന സ​മ​യ​ത്തി​ലും 80 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യി പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ അ​തി​തീ​വ്ര ച​ക്ര​വാ​ത​ങ്ങ​ളു​ടെ (മ​ണി​ക്കൂ​റി​ല്‍ 118-166 കി​ലോ​മീ​റ്റ​ര്‍) എ​ണ്ണം മൂ​ന്ന് മ​ട​ങ്ങോ​ളം വ​ര്‍​ധി​ച്ചു.

മ​റ്റു ക​ട​ലു​ക​ളേ​ക്കാ​ള്‍ അ​റ​ബി​ക്ക​ട​ല്‍ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് കൂ​ടു​ത​ല്‍ ചു​ഴ​ലി​ക്കാ​റ്റു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​നി​ഗ​മ​നം. മ​ണ്‍​സൂ​ണി​ന് ശേ​ഷ​മു​ള്ള കാ​ല​ത്ത് അ​റ​ബി​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ തീ​വ്ര​ത 20 ശ​ത​മാ​നം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

റെ​ജി ജോ​സ​ഫ്

Related posts

Leave a Comment