ഭാര്യ മരണമടഞ്ഞതിനെ തുടര്‍ന്ന് പതിനൊന്ന് മക്കളുള്ള 103 വയസുകാരന് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. ജോര്‍ദ്ദാനിലെ സമ സ്വദേശിയായ ഹാജ് അരിഫ് ആണ് വരന്. 49 കാരിയായ സ്ത്രീയാണ് ഇദ്ദേഹത്തിന്റെ വധു.
അരിഫിന്റെ ആദ്യ ഭാര്യ ജദിയ നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. ഈ ബന്ധത്തില്‍ ഏഴ് ആണ് മക്കളും നാല് പെണ്മക്കളും ഇദ്ദേഹത്തിനുണ്ട്. ഇവര്‍ക്കെല്ലാമായി 80 കൊച്ചുമക്കളും.
ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തങ്ങള്‍ക്കൊപ്പം താമസിക്കുവാന്‍ മക്കള്‍ ക്ഷണിച്ചുവെങ്കിലും അരിഫ് അതെല്ലാം നിരസിച്ചു.
മറ്റൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മക്കളെല്ലാം പൂര്‍ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. അരിഫിന്റെ രണ്ടാം വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് മക്കളും കൊച്ചുമക്കളുമെല്ലാം.
പബ്ലിക്ക് സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നും 1965ല്‍ വിരമിച്ചയാളാണ് അരിഫ്. തൃപ്തികരമായ ആരോഗ്യമുള്ള ഇദ്ദേഹം മോസ്കില്‍ അഞ്ച് നേരവും നിസാക്കാരം ചെയ്യും. വാഹനവും സ്വന്തമായി ഓടിക്കും.