വസ്ത്രധാരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ കിട്ടാറുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ അതൊന്നും കാര്യമായി എടുക്കാറില്ലന്ന് ആരാധ്യാ ദേവി. നെഗറ്റീവും പോസിറ്റീവും പറയുന്നവരുണ്ട്. നെഗറ്റീവ് പക്ഷെ നോക്കാറില്ല. സാരി സിനിമ ഷൂട്ടിംഗ് അനുഭവം വളരെ നല്ലതായിരുന്നു. ഓരോ മൊമന്റും ഞാന്‍ എന്റെ കൈയില്‍ കൊണ്ടുനടക്കുകയാണ്.
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ അവസരം വന്നത്. അതിനാല്‍ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. പിജിക്കു പഠിക്കുകയായിരുന്നു. ഇപ്പോള്‍ വിട്ടുപോയാല്‍ പഠനം ഉപേക്ഷിക്കേണ്ടി വരുമോ? പിന്നീട് കുറ്റബോധം തോന്നും എന്നൊക്കെ എന്നോട് ആ സമയത്ത് എല്ലാവരും പറയുമായിരുന്നു.
അതുകൊണ്ട് തന്നെ പോകേണ്ടെന്ന് അന്ന് അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അവരാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ അവസരം വന്ന സമയത്ത് റാം (രാം ഗോപാല്‍ വര്‍മ) ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഫ്രണ്ട്സിനും അറിയില്ലായിരുന്നു. ഞാന്‍ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. ആര്‍ജിവി എന്ന് മാത്രമാണ് അറിയുമായിരുന്നത്.
റാമിന്റെ മുഴുവന്‍ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് റിസേര്‍ച്ച് നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മൂവി ലിസ്റ്റ് കണ്ടു. രംഗീല സിനിമയുടെ പേര് കണ്ടപ്പോള്‍ സ്ട്രൈക്കായി. സിനിമയിലേക്ക് ക്ഷണം വന്നയുടന്‍ സമ്മതം പറഞ്ഞിരുന്നില്ല. കഥകേട്ട് ഇഷ്ടപ്പെട്ടശേഷമാണ് സമ്മതം അറിയിച്ചതെന്നും ആരാധ്യ ദേവി പറഞ്ഞു.