‘
ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു. 22ാം വയസില്‍ ഞാന്‍ എടുത്ത ആ തീരുമാനത്തെയും അന്നു നടത്തിയ പ്രസ്താവനയെയും ഓര്‍ത്ത് പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും മാറ്റുമെന്ന് ആരാധ്യാ ദേവി.
ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകളിലും മാറ്റം വന്നു. അന്ന് ഞാന്‍ പറഞ്ഞതിലൊന്നും ദുഃഖമില്ല. കാരണം അന്നത്തെ എന്റെ മാനസികനില അനുസരിച്ച് പറഞ്ഞതാണ് അതൊക്കെ. ഗ്ലാമര്‍ എന്നതു വളരെ വ്യക്തിപരമായ കാര്യമാണ്.
എന്നെ സംബന്ധിച്ച് അതു ശാക്തീകരണവുമാണ്. ഒരു നടിയെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്നു കരുതുന്നു. ഗ്ലാമറസായതോ അല്ലാത്തതോ ആയ ഏത് റോളിനും ഞാന്‍ തയാറാണ്. അതേക്കുറിച്ച് എനിക്കു പശ്ചാത്താപമില്ല. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. -ആരാധ്യ ദേവി