ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തിൽ ഇരയെ കുറ്റപ്പെടുത്തി കർണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്ര. ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?.
രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നമെന്നും എന്ന വിവാദ പ്രസ്താവനയാണ് മന്ത്രി നടത്തിയത്.പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു.
ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാരെന്നും മന്ത്രി പറഞ്ഞു. ചാമുണ്ഡി ഹിൽസിലെ സംഭവത്തെ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.