കോടാലി: ചേലക്കാട്ടുകരയിൽ ഓലിയൻഡർ ഹോക്ക് മോത്ത് ഇനത്തിൽ പെട്ട നിശാശലഭത്തെ കണ്ടെത്തി.
മൂന്നുമുറിക്കടുത്തുള്ള ചേലക്കാട്ടുകര പൊലിയേടത്ത് ജയന്റെ വീട്ടിലാണ് നിശാശലഭത്തെ കണ്ടെത്തിയത്.
മലയാളത്തിൽ അരളി നിശാശലഭം എന്നറിയപ്പെടുന്ന ഈയിനം ശലഭം ഏഷ്യയിലും ആഫ്രിക്കയിലുമാണു കണ്ടുവരാറുള്ളത്.
ചൂടുകാലത്ത് ഇവ യൂറോപ്യൻരാജ്യങ്ങളിലേക്ക് ദേശാടനം നടത്തുന്നവയാണ്.
പച്ചയിൽ പുള്ളികളോടുകൂടിയ നിറമുള്ള ഇവയെ അരളിമരത്തിൽ കൂടുതലായി കണ്ടുവരുന്നതിനാലാണ് അരളി നിശാശലഭം എന്നു വിളിക്കുന്നത്.
90 മുതൽ 110 വരെ മില്ലിമീറ്റർ വലിപ്പമുള്ളതാണ് ഇവയുടെ ചിറകുകൾ. പകൽ സമയത്ത് അപൂർവമായി മാത്രമേ ഇതിനെ കാണാറുള്ളു.