
ദുബായ്: രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറും പ്രമുഖ വ്യവസായിയുമായ മാനന്തവാടി അറയ്ക്കൽ പാലസിലെ ജോയി (52) നിര്യാതനായി. ദുബായിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
വയനാട്ടിലെയും ദുബായിലെയും പ്രമുഖ വ്യവസായിയായിരുന്ന ജോയി മനുഷ്യ സ്നേഹിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമാണ്. കത്തോലിക്ക കോണ്‍ഗ്രസ് പ്രോജക്ട് പ്രമോട്ടേഴ്സ് കൗണ്‍സിൽ അംഗമായിരുന്നു.
ഭാര്യ: സെലിൻ ജോയി, മക്കൾ: അരുണ്‍, ആഷ്ലിൻ