മുൻപ് ആട് ചെയ്യുന്ന സമയത്ത് ഒരു ബ്രേക്ക് കിട്ടിയിരുന്നെങ്കിലും ഇടയ്ക്കിടെ സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ലന്ന് സൈജു കുറുപ്പ്. അങ്ങനെ ഭയങ്കര ഫ്ലോ വന്നിട്ടില്ല. ചാൻസ് ചോദിച്ചിട്ടാണ് ആടിലേക്ക് ഞാൻ വരുന്നത്. ശരിക്കും ആദ്യം ഞാൻ ചാൻസ് ചോദിച്ച് മിഥുനെ ആദ്യം വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ഞാനും എന്റെ ഫ്രണ്ട്സും വിചാരിച്ചത് ചേട്ടൻ ഒരു ഔട്ടായ നടനാണ് എന്നായിരുന്നുവെന്നാണ്.
പക്ഷേ ചേട്ടന്റെ തിരിച്ചുവരവ് ഗംഭീരമായി. അപ്പോൾ ഇവരെങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇനി ഇവരെ എങ്ങനെ ഇമ്പ്രസ് ചെയ്യിക്കും എന്നായിരുന്നു എന്റെ ചിന്ത. എന്തായാലും അവരെന്നെ കാസ്റ്റ് ചെയ്തു. അപ്പോൾ അവരെ ഒന്ന് ഇമ്പ്രസ് ചെയ്യണമല്ലോ. അപ്പൊ ഞാൻ അവരെ ഒന്നുകൂടി വിളിച്ചു. ഷൂട്ട് പറഞ്ഞ ഡേറ്റിന് തന്നെയല്ലേ എന്ന് ചോദിച്ചാണ് വിളിച്ചത്. ഞാൻ എന്തെങ്കിലും ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ടോ. നിങ്ങൾ താടിയും മീശയും വളർത്തിയിട്ട് ലൊക്കേഷനിലേക്ക് വരിക എന്നാണ് മിഥുൻ പറഞ്ഞത്.
പിന്നെ ലൊക്കേഷനിൽ വച്ചാണ് അറക്കയ്ൽ അബുവിനെ ഇന്ന് കാണുന്ന നിലയിലേക്ക് മാറ്റുന്നത്. അതങ്ങ് ചെയ്യുകയായിരുന്നു. ഞാൻ ഹോം വർക്ക് ചെയ്തിട്ടില്ല, മുൻപിലൊരു റഫറൻസ് പോലും ഉണ്ടായിരുന്നില്ല. സാധാരണ എന്തെങ്കിലുമൊക്കെ ഉണ്ടാവാറുണ്ട്. ആട് ഒന്നാം ഭാഗത്തേക്കാൾ ബുദ്ധിമുട്ടായിരുന്നു ശരിക്കും പറഞ്ഞാൽ രണ്ടാം ഭാഗം. കാരണം ഒന്നാം ഭാഗത്തിൽ അറക്കൽ അബുവിനെ എല്ലാരും മനസിലാക്കി കഴിഞ്ഞിരുന്നു എന്ന് സൈജു കുറുപ്പ്.