ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത വീട്ടമ്മ കുന്നുമ്മല് രാധ (56) യെ വീട്ടിനുള്ളില് വെട്ടി പരിക്കേല്പ്പിച്ച സംഭവത്തില് ദുരൂഹത തുടരുന്നതിനിടയില് വീട്ടമ്മയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
താടിയെല്ല് വിട്ട് പോയതിനാല് ക്ലിപ്പ് ഇടാനാണ് സര്ജറി നടത്തിയത്. ഇതേ തുടര്ന്ന് രാധക്ക് സംസാരിക്കാന് സാധിക്കില്ല. ശസ്ത്രക്രിയയുടെ സ്റ്റിച്ച് എടുത്ത ശേഷം പോലീസ് നാലാം തവണയും വീട്ടമ്മയെ ചോദ്യം ചെയ്യും.
കവര്ച്ചക്കിടയിലാണെന്നും അതല്ല വീണാതാണെന്നും വ്യത്യസ്ത മൊഴി നല്കിയതിനാല് അക്രമി രാധക്ക് അറിയാവുന്ന ആളാണെന്നാണ് പോലീസ് നിഗമനം.
രാധയുടെ സഹോദരിയുടെ മകന് ഓണ്ലൈന് വഴി വാങ്ങി സൂക്ഷിച്ച വെയിറ്റ്ബാര് ഉപയോഗിച്ചാണ് അക്രമം എന്നതിനാലും വീടുമായി അടുപ്പമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
കണ്ണൂര് ഗവ. മെഡിക്കല് കോളജ് ആശുപത്രിയിലാണ് രാധ ഇപ്പോഴുള്ളത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതോടെയാണ് രാധയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ഇരിട്ടി ഡിവൈഎസ്പി പ്രിന്സ് എബ്രഹാമിന്റെ മേല്നോട്ടത്തില്, ആറളം പോലീസ് ഇന്സ്പെക്ടര് അരുണ്ദാസ്, പ്രിന്സിപ്പല് എസ്ഐ ശ്രീജേഷ്, അഡീഷണൽ എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.