സ്നേഹിക്കാൻ മറന്നുപോകുന്ന മലയാളികൾ കണ്ട് പഠിക്കട്ടെ;  കൂട്ടത്തിലൊരാളുടെ ജീവൻ പോയിട്ടും വിട്ടുപോകാതെ ആനക്കുട്ടം; ഒടുവിൽ വനപാലകരെത്തി ആനകളെ തുരത്തി; ആറളം ഫാമിൽ കണ്ട വേനദിക്കുന്ന കാഴ്ചയെക്കുറിച്ച്

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം ഫാ​​​മി​​​ല്‍ കാ​​​ട്ടാ​​​ന​​​ക്കു​​​ട്ടി​​​യെ ചെ​​​രി​​​ഞ്ഞ​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. ഒ​​​രു വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള കൊ​​​മ്പ​​​നാ​​​ന​​​ക്കു​​​ട്ടി​​​യെ​​​യാ​​ണു ച​​​രി​​​ഞ്ഞ ​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സം ഫാ​​​മി​​​ലെ പു​​​ന​​​ര​​​ധി​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ദി​​​വാ​​​സി വ​​​യോ​​​ധി​​​ക​​​യെ കു​​​ടി​​​ല്‍ ത​​​ക​​​ര്‍​ത്തു കാ​​​ട്ടാ​​​ന ച​​​വി​​​ട്ടി​​​ക്കൊ​​​ന്നി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ ഫാ​​​മി​​​ല്‍ ത​​​മ്പ​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന​​​ക​​​ളെ ഉ​​​ട​​​ന​​​ടി തു​​​ര​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഫാ​​​മി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള ആ​​​റ്, ഏ​​​ഴ് ബ്ലോ​​​ക്കു​​​ക​​​ളു​​​ടെ അ​​​തി​​​ര്‍​ത്തി​​​യി​​​ല്‍ കാ​​​ടു​​​മൂ​​​ടി​​​ക്കി​​​ട​​​ക്കു​​​ന്ന ക​​​ശു​​​മാ​​​വി​​​ന്‍ തോ​​​ട്ട​​​ത്തി​​​ല്‍ ആ​​​ന​​​ക​​​ള്‍ കൂ​​​ട്ടം​​​കൂ​​​ടി നി​​​ല്‍​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി.

അ​​​വ​​​ശ​​​നി​​​ല​​​യി​​​ല്‍ കി​​​ട​​​ക്കു​​​ന്ന ആ​​​ന​​​യ്ക്കു​​​ചു​​​റ്റും മ​​​റ്റ് ആ​​​ന​​​ക​​​ൾ കൂ​​​ടി​​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണെ​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ ഹെ​​​ലി​​​കാ​​​മി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഖി​​​ല്‍ പു​​​തു​​​ശേ​​​രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഹെ​​​ലി​​​കാ​​​മു​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ആ​​​ന​​​ക്കു​​​ട്ടി ചെ​​​രി​​​ഞ്ഞ​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ‍ ആ​​​ന​​​ക​​​ളെ തു​​​ര​​​ത്തി​​​യ​ശേ​​​ഷം കാ​​​ട്ടാ​​​ന​​​ക്കു​​​ട്ടി​​​യു​​​ടെ ജ​​​ഡ​​​ത്തി​​​നു സ​​​മീ​​​പ​​​മെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ​​​രീ​​​ര​​​ത്തി​​​ല്‍ സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലു​​​ള്ള മു​​​റി​​​വു​​​ക​​​ളോ ച​​​ത​​​വു​​​ക​​​ളോ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ വി​​​നു പ​​​റ​​​ഞ്ഞു. അ​​​സി. സ​​​ര്‍​ജ​​​ന്‍ ഡോ.​​​എ. അ​​​രു​​​ണ്‍ പോ​​​സ്റ്റ്മോ​​​ര്‍​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍ മ​​​റ​​​വ് ചെ​​​യ്തു.

Related posts