അരണാട്ടുകര: അരണാട്ടുകരയിലെ ടാഗോർ സെന്റിനറി ഹാളിന്റെ നിർമാണം നിയമാനുസൃതമാണന്ന ് മന്ത്രി വി. എസ് . സുനിൽകുമാർ പറഞ്ഞു. നിർമാണ സ്ഥലത്ത് നിന്നും അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം ഉയർന്നു വന്ന സാഹചര്യത്തിൽ അടിയന്തിരമായി നിർമാണ പ്രവർത്തനസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു.
മന്ത്രി. നിയമപരമായ വ്യത്യസ്ത ടെൻഡറുകളുടെ അടിസ്ഥാനത്തിൽ ആണ് നിർമാണം മുന്നേറുന്നത്. വർഷങ്ങൾ ആയി തകർന്നു കിടന്നിരുന്ന ടാഗോർ ഹാൾ അതി മനോഹരമായി നിർമിക്കുന്നത് കോർപറേഷൻ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ ആണ്.
സാധാരണക്കാരന്റെ ഏതൊരു ആവശ്യത്തിനും താങ്ങാവുന്ന നിരക്കിൽ ഈ ഹാൾ ലഭ്യമാകും. വ്യക്തമായ ഡി പി ആർ തയ്യാറാക്കിയാണ് നിർമാണം പുരോഗമിക്കുന്നത്. പരാതിക്ക് അടിസ്ഥാനമില്ലെന്നും നിയമപരമായ മാർഗനിർദേശങ്ങൾ നേടിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യാൻ വേണ്ട പാസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ പി. റാഫി ജോസ് , മുൻ മേയർ അജിത വിജയൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഷൈബി ജോർജ്, ഡിപിസി മെന്പർ വർഗീസ് കണ്ടംകുളത്തി അനുപ് ഡേവീസ് കാട തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചിരുന്നു.
മണ്ണുമാറ്റിയ ഇനത്തിൽ വൻ അഴിമതിയാണ് പ്രതിപക്ഷവും മറ്റു രാഷട്രീയ സംഘടനകൾ ആരോപിച്ചിരിക്കുന്നത് ടെൻഡറിൽ പറഞ്ഞതിനേക്കാൾ അധികം മണ്ണ് ഇവിടെനിന്നും മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.