അതിനു ശേഷം നിരവധി പേരാണ് അച്ഛനെ വിളിച്ചത് ! എല്ലാവരും പൊട്ടിക്കരയുകയായിരുന്നു;തുറന്നു പറച്ചിലുമായി ആരതി പൊടി
മലയാളം ബിഗ്ബോസ് 4ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. അതേ സമയം സഹ മത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ 70-ാം ദിവസത്തില്‍ പുറത്താകേണ്ടി വന്നെങ്കിലും അതിനോടകം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റോബിന് കഴിഞ്ഞു.
ഇപ്പോള്‍ റോബിനെ പോലെ തന്നെ താരത്തിന്റെ കാമുകിയും ഭാവി വധുവും ആയ ആരതി പൊടിയെയും മലയാളികള്‍ ഏറ്റെടുത്തു.
ഇപ്പോഴിതാ റോബിനുമായി റിലേഷനില്‍ ആയ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആരതി പൊടി.
തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോണ്‍ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്.
തുടക്കത്തില്‍ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവര്‍ക്ക് സംഭവങ്ങള്‍ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു. ബിഗ്ബോസ് നടക്കുന്ന സമയത്ത് ഞാന്‍ ഹൈദരാബാദില്‍ ഷൂട്ടിംഗിലാണ്.
അതുകൊണ്ട് തന്നെ എപ്പിസോഡുകള്‍ ഒന്നും തന്നെ കാണാന്‍ പറ്റിയിരുന്നില്ല. അതുകഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ബിഗ്ബോസ് കണ്ടിട്ടുണ്ടെങ്കില്‍ തന്നെ അതിന് കാരണം റോബിന് ചേട്ടനാണ്. എന്റെ ഫ്രണ്ട്സ് പോലും ബിഗ്ബോസ് കാണുന്നവരല്ല.
റോബിന് ചേട്ടന് ഹൗസില്‍ നിന്നും ഇറങ്ങിയ ശേഷം ഒരുപാട് ആളുകള്‍ കരയുകയൊക്കെ ചെയ്തിരുന്നു.
ഒരുപാട് ആളുകള്‍ റോബിന് ചേട്ടനെ ഇഷ്ടപ്പെടാനും തുടങ്ങി.
ഇതൊക്കെ നടക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്താ സംഭവം എന്ന് അറിയാനാണ് ഞങ്ങള്‍ വീഡിയോസ് നോക്കിയത്.
റോബിന് ചേട്ടന് കാരണമാണ് ഇത്തവണത്തെ സീസണ് എല്ലാവരും കണ്ടത് അതാണ് റിയാലിറ്റി. എന്റെ വീട്ടില്‍ ആരും ബിഗ്ബോസ് കണ്ടിരുന്നില്ല.
ഞാനും ചേട്ടനും റിലേഷനില്‍ ആയ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിരുന്നു. എല്ലാവരും വിളിച്ച് കരയുക ആയിരുന്നു. അച്ഛന് എന്താ സംഭവം എന്തിനാണ് ആളുകള്‍ കരയുന്നത് എന്നൊന്നും മനസിലായില്ല.
ഞാനാണ് പിന്നെ അച്ഛന് കാര്യങ്ങള്‍ വീഡിയോയൊക്കെ കാണിച്ച് കൊടുത്ത് മനസിലാക്കിപ്പിച്ചത്. ടോമേട്ടനാണ് ഇന്റര്‍വ്യൂവിന് എന്നെ കൂട്ടികൊണ്ടു പോയത്.
ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു അന്ന് ഞാന്‍ ഉദ്ദേശിച്ചത്. അതേ സമയം പ്രണയ അഭ്യര്‍ഥന നടത്തിയപ്പോള്‍ ആരതിയും തന്നോട് സമയം ചോദിച്ചിരുന്നു എന്നാണ് റോബിന് പറയുന്നത്.
ആരതിയും എന്നോട് സമയം ചോദിച്ചിരുന്നു പക്ഷെ അത് ഇഷ്ടമാണോ അല്ലയോ പറയാനല്ല വിവാഹത്തിന് മുമ്പ് കുറച്ച് സമയം വേണമെന്നാണ്.
ആരതിക്ക് സെറ്റില്‍ഡ് ആകണമെന്ന് നിര്‍ബന്ധം ആയിരുന്നു. ആ ആവശ്യം ന്യായമാണെന്ന് എനിക്കും തോന്നിയിരുന്നു എന്നാണ് റോബിന് പറഞ്ഞത്.
ഇഷ്ടമാണോ അല്ലയോ എന്ന് പറയാന്‍ വേണ്ടി മാത്രം ദില്‍ഷ ഒരുപാട് സമയം ചോദിച്ചിരുന്നു എന്നും അത്രയും നാള് വെയിറ്റ് ചെയ്തിട്ട് നിരാശപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് ദില്‍ഷയോടുള്ള പ്രണയം ഉപേക്ഷിച്ചതെന്ന് മുമ്പൊരിക്കല്‍ റോബിന് പറഞ്ഞിട്ടുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിന് അറിയിച്ചത്.
വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റോബിന് അറിയിച്ചിരിക്കുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം സിനിമയില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോ ഷൂട്ടുകളും ഒക്കെ റോബിനെ തേടിയെത്തിയിരുന്നു.