കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരേ കടുത്ത സൈബർ ആക്രമണം.തിരികെ നാട്ടിൽ തിരിച്ചെത്തിയ ശേഷം പഹൽഗാമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരതി മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോയ്ക്ക് നേരെയാണ് സൈബർ ആക്രമണം.
ആരതി ധരിച്ച വസ്ത്രത്തേയും അവരുടെ മേക്കപ്പിനേയുമൊക്കെ വിമർശിച്ചാണ് കമന്റ്. കൺമുന്നിൽ വച്ച് അച്ഛന് മരിച്ചിട്ടും ഇത്രയും ഒരുങ്ങി ആഭരണങ്ങള്‍ ഇട്ട് നില്ക്കാന് എങ്ങനെ കഴിയുന്നു എന്നാണ് ചിലരുടെ കണ്ടെത്തൽ. അവരുടെ കാതിലെ കമ്മലിനെപ്പോലും വെറുതേ വിടാത്ത ആളുകളും ഉണ്ടായിരുന്നു. എത്ര എണ്ണമാണ് കാതിൽ എന്നാണ് ആളുകളുടെ ചോദ്യം.
ഇതിനു മറുപടിയായി ധാരാളം ആളുകൾ എത്തിയിട്ടുണ്ട്. കരുത്തനായ അച്ഛൻ വളർത്തിയ മിടുക്കിയായ മകളാണ് ഇവൾ. അതാണിത്ര ധൈര്യമെന്ന് പറഞ്ഞ് ആരതിക്ക് പിന്തുണയുമായി എത്തിയവർ ഒരുപാടാണ്.