റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ധാരാളം ആരാധകരും കൈമുതലായുള്ള താരമാണ് റോബിൻ.
ഫാഷൻ ഡിസൈനറായ ആരതി പൊടിയും റോബിനും തമ്മിലുള്ള പ്രണയവും ഇരുവരുടേയും വിവാഹ നിശ്ചയവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും വിവാഹ തിയതി എന്താണ് വെളിപ്പെടുത്താത്തത് എന്ന ആാധകരുടെ ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന്റെ തിയതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന് പറഞ്ഞത്. എന്തായാലും ഉടനെതന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടേയും ആരാധകർ.