കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ  പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരില്‍  നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ.  സതീഷ്‌കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. 

അരവിന്ദാക്ഷനെതിരെ ഉണ്ടായിരുന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളു‌ടെയും അടിസ്ഥാനത്തിലാണ്  അറസ്റ്റ് ചെയ്തത്. സർവീസ് സഹകരണബാങ്കിനെ തകർക്കുന്ന വിധത്തിൽ സാമ്പത്തിക ഇടപാടുകളിൽ പി.ആര്‍. അരവിന്ദാക്ഷന്‍റെ  ക്രമം വിട്ട ഇടപെടലുകളെ സംബന്ധിച്ചുള്ളവിവരങ്ങൾ ലഭിച്ചതിന്‍റെ മേലാണ് അറസ്റ്റ്.

തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഎം നേതാവുമായ എം.കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Related posts

Leave a Comment