ന്യൂഡൽഹി: ഞാൻ നിങ്ങൾക്കായി പ്രവർത്തിച്ചതിനാലാണ് അവർ എന്നെ ജയിലിലേക്ക് അയച്ചതെന്നും ജയിലിലേക്ക് മടങ്ങുന്നതിൽനിന്നു രക്ഷിക്കാനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വോട്ടുചെയ്യണമെന്നും അഭർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
20 ദിവസത്തിനുശേഷം എനിക്ക് ജയിലിലേക്ക് മടങ്ങണം. നിങ്ങൾ വോട്ടു ചെയ്യാൻ എഎപിയുടെ ചിഹ്നം തെരഞ്ഞെടുത്താൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരില്ല – ഡൽഹിയിൽ റോഡ് ഷോക്കിടെ കേജരിവാൾ പറഞ്ഞു.
ഡൽഹി മദ്യനയക്കസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ കേജരിവാൾ ബിജെപി സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരേ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. തന്റെ ജയിൽ വാസം തടയുന്നതിനായി വോട്ടർമാരോട് അദ്ദേഹം പ്രസംഗത്തിൽ സഹായം അഭ്യർഥിക്കുന്നു.