ന്യൂഡൽഹി: തനിക്കെതിരേ പ്രതിപക്ഷവും കേന്ദ്ര ഏജന്‍സികളും നടത്തിയ അഴിമതി ആരോപണങ്ങളില്‍ വേദനിച്ചാണ് രാജി വച്ചതെന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സത്യസന്ധതയെ കടന്നാക്രമിക്കുകയും ആം ആദ്മി പാര്‍ട്ടി നേതാക്കളെ ജയിലില്‍ അടയ്ക്കുകയും ചെയ്തുവെന്ന് കെജ്രിവാള് ആരോപിച്ചു.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന ‘ജനതാ കി അദാലത്ത്’ പരിപാടിയില്‍ സംസാരിക്കുന്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആംആദ്മിയെ തകർക്കാൻ മോദി ശ്രമിച്ചതിന്റെ ഫലമാണ് വ്യാജ കേസുകളിൽ ഞങ്ങളെ ജലിലിൽ അടച്ചത്. തനിക്ക് ദില്ലിയിൽ സ്വന്തമായി ഒരു വീട് പോലും ഇല്ല. ജനങ്ങളുടെ ആശിർവാദം മാത്രമാണ് ഏക സമ്പാദ്യമെന്നും കേജ്രിവാൾ പറഞ്ഞു.