കണ്ണൂർ: നരേന്ദ്ര മോദിയുടേയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധി എന്ന് കെ. സുധാകരൻ. ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ് പ്രസ്തുത വിധി. കെജരിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങൾക്ക് കൂടുതല്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
നരേന്ദ്ര മോദിയുടെയും, ബിജെപിക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതിവിധി. പ്രസ്തുത വിധി ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രചരണ രംഗത്തേക്കുള്ള കെജരിവാളിന്റെ മടങ്ങിവരവ് മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടത്ങ്ങൾക്ക് കൂടുതല്‍ കരുത്തേകുമെന്നതിൽ സംശയമില്ല.
മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണ്. വര്‍ഗീയത വാരിവിളിമ്പിയിട്ടും ജനങ്ങള്‍ മോദിയോട് പുറംതിരിഞ്ഞുനിൽക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുമെന്നതിൽ സംശയമില്ല.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്ത്യസഖ്യത്തിന്റെ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരുന്നത് തടയാൻ ആർക്കുമാവില്ല എന്ന് ഫാഷിസ്റ്റ് ശക്തികൾക്കു വരും നാളുകളിൽ വ്യക്ത്യമാകും.