ചീങ്കണ്ണികളുടെ സ്വഭാവ സവിശേഷതകളോട് സാമ്യമുള്ള പല്ലികളെ കുറിച്ച് കേട്ടിട്ടുണ്ടോ. അത്തരത്തിലുള്ള പല്ലികളെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്.
‘അർബോറിയൽ അലിഗേറ്റർ ലിസാർഡ്’എന്നാണ് ഇത്തരം പല്ലികൾ അറിയപ്പെടുന്നത്. സാധാരണ പല്ലികളെക്കാൾ വലിപ്പ കൂടുതയാണ് ഇവയ്ക്ക്. 9.8 ഇഞ്ച് ആണ് ഇവയുടെ വലിപ്പം. കറുത്ത പാടുകളോട് കൂടിയ ഇളം മഞ്ഞ നിറത്തിലുള്ള കണ്ണുകളോട് കൂടിയ പല്ലികളുടെ നിറം മഞ്ഞയും തവിട്ടും കലർന്നതാണ്.
കോപ്പില്ലയിലെ ഏറ്റവും ഉയർന്ന കൊടുമുടികളിൽ മാത്രമാണ് അർബോറിയൽ അലിഗേറ്റർ ലിസാർഡുകൾ കാണപ്പെടുന്നത്. സാധാരണ നമ്മുടെ നാട്ടിലെ പല്ലികളെപ്പോലെ ശത്രുക്കൾ വരുന്പോൾ വാല് മുറിച്ച് കടന്നു കളയുകയല്ല ഇവ ചെയ്യുന്നത്. പകരം ശത്രുവിൽ നിന്നു രക്ഷ നേടുന്നതിനു ഇലകളുടെ മറവിൽ ഒളിക്കുകയാണ് ‘അർബോറിയൽ അലിഗേറ്റർ ലിസാർഡ്’ ചെയ്യുന്നത്.