കായംകുളം : ആറാട്ടുപുഴ പെരുമ്പള്ളിയിൽ ബി.എസ്.സി. നേഴ്സിംഗ് വിദ്യാർത്ഥിനി അർച്ചന മരിക്കാനിടയായ സംഭവത്തിൽ കാമുകനായ യുവാവിനെ രക്ഷിക്കാൻ നീക്കം നടക്കുന്നതായും പോലീസ് അന്വേഷണം തൃപ്തി കരമല്ലന്നും അർച്ചനയുടെ ബന്ധുക്കൾ രാഷ്ട്രദീപികയോട് പറഞ്ഞു.
യുവാവിനെ ഇന്നലെ പോലീസ് കണ്ടല്ലൂർ പട്ടോളിമാർക്കറ്റിലെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തില്ല .മൊഴി പരിശോധിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത് .
തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ്
ഇതുവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാൻ തക്കതായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത് .എന്നാൽ ആത്മഹത്യ കുറിപ്പിലും വാട്സ് ആപ് ശബ്ദ സന്ദേശങ്ങളിലും മരണത്തിന് ഉത്തരവാദി യുവാവാണെന്ന് വ്യക്തമാകുന്ന തെളിവുണ്ടെന്നും കേസെടുക്കാത്തത് യുവാവിനെ രക്ഷിക്കാനുള്ള നീക്കത്തിൻ റ്റെ ഭാഗമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതിനാൽ മുഖ്യ മന്ത്രിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് അർച്ചനയുടെ ബന്ധുക്കൾ . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അർച്ചനയുടെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട് .
ഇന്നലെ വനിത കമ്മീഷൻ അംഗം അഡ്വ എം എസ് താര അർച്ചനയുടെ വീട് സന്ദർശിച്ചിരുന്നു യുവാവിനെ ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാത്തത് ഗുരുതരമായ അന്വേഷണ വീഴ്ചയാണെന്ന് കമ്മീഷൻ അംഗം പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് പോലീസ് യുവാവിൻറ്റെ വീട്ടിലെത്തി മൊഴിയെടുത്തത് .മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി .
വനിതാകമ്മീഷൻ ഇടപെട്ടു
അർച്ചനയുടെ വീട്ടിൽ യുവാവ് വിവാഹ ആലോചനക്ക് പോയത് പിന്നീടാണ് അറിഞ്ഞതെന്ന് ബന്ധുക്കൾ മൊഴി നൽകി .പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷൻ അംഗം പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ തൃക്കുന്നപ്പുഴ സി ഐയ്ക്ക് നിർദ്ദേശം നൽകിയെന്നും കമ്മീഷൻ അംഗം പറഞ്ഞു.