എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മു​ണ്ട് ആ ബുദ്ധിമുട്ടെന്ന് അർച്ചന കവി


മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​ര്‍​ച്ച​ന ക​വി. അ​ടു​ത്ത​യി​ടെ നേ​ര​ത്തെ താ​ൻ വി​ഷാ​ദ രോ​ഗ​ത്തി​ലാ​യ​തി​നെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ് താ​രം രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ള്‍ വി​ഷാ​ദ രോ​ഗം തു​റ​ന്ന് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ത​നി​ക്ക് സ​മൂ​ഹ​ത്തി​ല്‍ നി​ന്നു വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു​വെ​ന്ന് പ​റ​യു​ക​യാ​ണ് അ​ര്‍​ച്ച​ന. ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

പ​ല സ്ത്രീ​ക​ളും അ​വ​രു​ടെ സ​മാ​ന ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ ത​ന്നെ എ​ഴു​തി അ​റി​യി​ച്ചെ​ന്നും ചി​ല​ര്‍ ധൈ​ര്യ​മാ​യി ചി​കി​ത്സ തേ​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. അ​തൊ​ക്കെ കേ​ട്ട​പ്പോ​ള്‍ സ​ന്തോ​ഷം തോ​ന്നി. മ​റ്റു ചു​രു​ക്കം ചി​ല​ര്‍ കു​ത്തു​വാ​ക്കു​ക​ളു​മാ​യി മു​റി​പ്പെ​ടു​ത്തി​യെ​ന്ന​തും ശ​രി​യാ​ണ്.

പി​എം​ഡി​ഡി​യൊ​ക്കെ പ​ണ​ക്കാ​രു​ടെ ഓ​രോ​രോ തോ​ന്ന​ലാ​ണ്. സാ​ധാ​ര​ണ പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​ന്നു​മി​ല്ല​ല്ലോ എ​ന്ന പ​രി​ഹാ​സ​വു​മാ​യി ചി​ല​ര്‍ വ​ന്നു. പ​ക്ഷേ, സ​ത്യ​ത്തി​ല്‍ സാ​ധാ​ര​ണ പെ​ണ്ണു​ങ്ങ​ള്‍​ക്കു​മു​ണ്ട് ഇ​ത്ത​രം മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍.

അ​ത് പു​റ​ത്ത​റി​യു​ക​യോ അ​റി​യി​ക്കു​ക​യോ ചെ​യ്യാ​തെ അ​വ​ളു​ടെ മാ​ത്രം ഉ​ള്ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. കു​ടും​ബ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ചു​മ​ലി​ലേ​റ്റി ജീ​വി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​ത്ര സ്ത്രീ​ക​ള്‍​ക്കു പ​റ​യാ​ന്‍ ക​ഴി​യും, അ​വ​ര്‍ ശ​രി​ക്കും റി​ലാ​ക്സ്ഡ് ആ​ണെ​ന്ന്.

ആ​ര്‍​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന എ​ത്ര​യേ​റെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് അ​ഭി​മു​ഖീ​ക​രി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​ത്. ഞാ​ന്‍ സെ​ലി​ബ്രി​റ്റി​യാ​യ​തു​കൊ​ണ്ട് ഇ​തൊ​രു വാ​ര്‍​ത്ത​യാ​യി. അ​ല്ലാ​ത്ത​വ​ര്‍ ഇ​ത് ര​ഹ​സ്യ​മാ​ക്കി പൂ​ഴ്ത്തി​വ​യ്ക്കും. അ​ത്രേ​യു​ള്ളു വ്യ​ത്യാ​സം- അ​ര്‍​ച്ച​ന പ​റ​യു​ന്നു.

Related posts

Leave a Comment