സിനിമാതാരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. വളരെ വ്യത്യസ്തമായ രീതിയില്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നവരുമുണ്ട്. ഇത്തരത്തില്‍ നടിയും അവതാരകയും ബ്ലോഗറുമായ അര്‍ച്ചന കവി നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഏറെ വ്യത്യസ്തമായി തിരക്കേറിയ ട്രാഫിക്കുള്ള തോപ്പുംപടി പാലമാണ് അര്‍ച്ചന തന്റെ പുതിയ ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അര്‍ച്ചന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വാഹനങ്ങള്‍ നിര നിരയായി പോകുന്ന നടുറോഡില്‍ നല്ല സ്റ്റൈലായി പോസ് ചെയ്യുന്ന അര്‍ച്ചനയെയും പുറകില്‍ വന്നു നില്‍ക്കുന്ന കാറുകളും വീഡിയോയില്‍ കാണാം
ഫോട്ടോഷൂട്ട് ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന കുറിച്ചതിങ്ങനെ, ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്; ഞാന്‍-ഇനിയും ചിരിക്കണോ?, ഓക്കെ’…
വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അര്‍ച്ചന കവി ബ്ലോഗുകളിലും വ്‌ലോഗുകളിലും സജീവമായിരുന്നു. അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് ഇഷ്ടമായെന്ന രീതിയിലും വിമര്‍ശിച്ചുകൊണ്ടും കമന്റുകളും ലഭിക്കുന്നുണ്ട്.