നീലത്താമരയുടെ സെറ്റിൽ ബു​ള്ളി​യിം​ഗ് ഉ​ണ്ടാ​യി​രു​ന്നെന്ന് അർച്ചന കവി

സ​ത്യം പ​റ​ഞ്ഞാ​ല്‍ നീ​ല​ത്താ​മ​ര ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് എം​ടി സാ​റി​ന്‍റെ വ​ലി​പ്പം അ​റി​യി​ല്ലാ​യി​രു​ന്നു. കു​ഞ്ഞി​മാ​ളു ആ​കാ​ന്‍ ആ ​അ​റി​വി​ല്ലാ​യ്മ എ​ന്നെ സ​ഹാ​യി​ച്ചു. സ്‌​കൂ​ളി​ല്‍ നി​ന്ന് ഒ​രു നാ​ട​കം ചെ​യ്യാ​ന്‍ പോ​കും പോ​ലെ​യാ​ണ് ഞാ​ന്‍ നീ​ല​ത്താ​മ​ര​യു​ടെ സെ​റ്റി​ലേ​ക്ക് ചെ​ന്ന​ത്.

എം.​ടി സാ​ര്‍ ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ണ്ഡി​ത്യം ന​മു​ക്ക് മു​ന്നി​ല്‍ കാ​ണി​ക്കി​ല്ല. ഞാ​ന്‍ സാ​റി​നോ​ട് മ​ല​യാ​ള​ത്തി​ല്‍ സം​സാ​രി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നു. ഞാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണെ​ന്നും മ​ല​യാ​ള​ത്തെ​ക്കാ​ള്‍ ഇം​ഗ്ലീ​ഷാ​ണ് ഈ ​കൊ​ച്ചി​ന് ത​ല​യി​ല്‍ കേ​റു​ക എ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മ​ന​സി​ലാ​യി.

അ​തു​പോ​ലെ ഞാ​ന്‍ പു​തു​മു​ഖം ആ​യ​തി​നാ​ല്‍ സെ​റ്റി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ ബു​ള്ളി​യിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. നി​ന​ക്ക് വേ​ല​ക്കാ​രി​യു​ടെ റോ​ള​ല്ലേ… നി​ല​ത്തി​രു​ന്നാ​ല്‍ മ​തി എ​ന്നെ​ല്ലാം ഒ​രാ​ള്‍ വ​ന്ന് പ​റ​ഞ്ഞു. ചെ​റി​യ റാ​ഗിം​ഗ് പോ​ലെ. ഒ​രു​ദി​വ​സം എം​ടി സാ​ര്‍ ഒ​ന്നി​ച്ചി​രു​ന്ന് ക​ഴി​ക്കാ​ന്‍ എ​ന്നെ വി​ളി​ച്ചു.

അ​പ്പോ​ള്‍ നേ​ര​ത്തെ പ​രി​ഹ​സി​ച്ച ആ​ള്‍ വ​ന്ന് വീ​ണ്ടും എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു. അ​തോ​ടെ ഞാ​ന്‍ പ​രി​ഭ്ര​മി​ച്ചു​പോ​യി. എ​ന്‍റെ വെ​പ്രാ​ളം സാ​റി​ന് മ​ന​സി​ലാ​യോ എ​ന്ന​റി​യി​ല്ല. അ​ദ്ദേ​ഹം എ​ന്നോ​ട് സം​സാ​രി​ച്ചു​കൊ​ണ്ട് ചോ​റ് ഉ​രു​ള​യാ​ക്കി ക​ഴി​ച്ച് തു​ട​ങ്ങി. അ​ത് ക​ണ്ട​പ്പോ​ള്‍ എ​നി​ക്ക് സ​ന്തോ​ഷം തോ​ന്നി. –അ​ർ​ച്ച​ന ക​വി

Related posts

Leave a Comment