തോപ്പുംപടി പാലത്തിന് മുന്നില്‍ നിന്നുള്ള നടിയുടെ ഫോട്ടോഷൂട്ടിനെതിരേ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞദിവസം നടന്ന ഷൂട്ടിംഗ് നടത്തിയത് നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അര്‍ച്ചന കവിയാണ്. അഞ്ചുമിനിറ്റോളം ബൈക്കുകള്‍ ഒഴികെയുള്ള വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയുള്ള ഷൂട്ടിംഗിനെതിരേ യാത്രക്കാരിലൊരാള്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ഷൂട്ടിംഗിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അര്‍ച്ചന ഇത് വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
തന്റെ തൊട്ടു പിന്നില്‍ കാര്‍ വന്ന് നിന്നിട്ടും താരം അനങ്ങാതെ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ചിത്രത്തിന് അടിക്കുറിപ്പായി അര്‍ച്ചന കുറിച്ചതിങ്ങനെ, ‘അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു, മാറിനില്‍ക്ക്; ഞാന്‍ഇനിയും ചിരിക്കണോ?, ഓക്കെ’.. നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് അര്‍ച്ചന കവി. വിവാഹശേഷം സിനിമകളില്‍ സജീവമല്ല.
നടിയുടെ നടുറോഡിലെ പ്രകടനത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കമന്റുകളും വിമര്‍ശനങ്ങളും പരിധിവിട്ടതോടെ നടി വീഡിയോ തന്നെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു. നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയാണ് അര്‍ച്ചന സിനിമയിലെത്തുന്നത്. പിന്നീട് ബേസ്ഡ് ഓഫ് ലക്ക് ഹണി ബീ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും വ്ലോഗ്ഗിങ്ങും മറ്റുമായി സജീവമാണ് താരം.