ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി അര്‍ച്ചന പത്മിനി രംഗത്ത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ പറയുന്നത്. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് തന്നോട് മോശമായി പെരുമാറിയത്. ഇയാളുടെ പൊരുമാറ്റത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്നമാകുകയും ചെയ്തിരുന്നു.
അയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നെന്ന് അര്‍ച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന പറയുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു.
സൂപ്പര്‍ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല് പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അര്‍ച്ചന.