പ്രണയബന്ധത്തെ തുടർന്ന് കോട്ടയത്തു നടന്ന ദുരഭിമാനക്കൊലയറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. അതിനൊപ്പം തന്നെ പ്രതിഷേധവും കത്തിപ്പടരുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ അലംഭാവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട ഏറ്റവും ഒടുവിലെ ആളായി മാറിയ മാന്നാനം സ്വദേശിയായ കെവിനും അദ്ദേഹത്തിന്റെ ഓർമകളിൽ ജീവിക്കുന്ന നീനുവിനുമൊപ്പം നിന്ന് പോലീസിനെതിരെയും സർക്കാരിന്റെ ഭരണ വീഴ്ച്ചയ്ക്കുമെതിരെ ആഞ്ഞടിക്കുകയാണ് സോഷ്യൽമീഡിയ.
ഇപ്പെഴിത ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളാകേണ്ട പോലീസിനെയും ജനങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ട നീതിപീഠത്തെയും വിമർശിച്ച് രംഗത്ത് വന്ന യുവ മാധ്യമപ്രവർത്തക അർച്ചന ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറുകയാണ്.
അർച്ചന ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം