പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന് വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ നടിയെ പോലീസ് രായ്ക്കുരമായനം രക്ഷപ്പെടുത്തി. ഈ നടി അര്‍ച്ചനയാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകളോടെ ഇന്ത്യാവിഷന് അടക്കമുള്ള ചാനലുകള്‍ അന്ന് വാര്‍ത്ത നല്‍കിയിരുന്നു.
മാനസപുത്രി സീരിയലില്‍ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അര്‍ച്ചന സുശീലന് സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാകുന്നത്. സീരിയലില്‍ എത്തുംമുമ്പ് ചാനല്‍ അവതാരകയായിട്ടാണ് അര്‍ച്ചനയുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം. പത്തു വര്‍ഷം മുമ്പ് ഒരു മലയാളം ചാനലില്‍ ഫോണ്‍ഇന്‍പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അര്‍ച്ചന പിന്നീട് സീരിയല്‍ രംഗത്തെ പ്രധാനിയാവുകയായിരുന്നു. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകര്‍ഷിച്ചു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവില്‍ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലന്‍ വേഷത്തിലെത്തുന്ന അര്‍ച്ചന സുശീലന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്.
പാതിമലയാളിയാണ് അര്‍ച്ചന. പിതാവ് സുശീലന് കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാള്‍ സ്വദേശിനിയും. പല സീരിയല്‍ ഡയറക്ടര്‍മാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അര്‍ച്ചന പറയുന്നു. ഒടുവില്‍ ഡയറക്ടര്‍ സുധീഷ് ശങ്കറാണ് അവസരം നല്‍കിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അര്‍ച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലില്‍ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അര്‍ച്ചന പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു. മനോജ് യാദവിനെ വിവാഹം ചെയ്യുകയും ചെയ്തു. പല വിവാദങ്ങളില്‍ പോലും അര്‍ച്ചനയുടെ പേരുയര്‍ന്നു. എന്നാല്‍ ഒന്നിനും തെളിവുകളുണ്ടായില്ല. സീരിയലുകളും കുറഞ്ഞില്ല. ഇടയ്ക്ക് സിനിമയില്‍ നായികവേഷത്തിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല. ചില സിനിമകളില്‍ ഇപ്പോഴും നെഗറ്റീവ് റോളുകളില്‍ ഇപ്പോഴും അഭിനയലോകത്ത് സജീവമാണ് താരം. അതിനിടെയാണ് ഡിഐജിക്കൊപ്പമുള്ള വാഹനയാത്രയുടെ വാര്‍ത്ത പുറത്തുവരുന്നത്.