മുളവീടൊരുങ്ങിയല്ലോ! അ​ർ​ച്ച​ന​യു​ടെ സ്നേ​ഹ​കു​ടി​ലി​ൽ  രാ​ജി​യും കു​ടും​ബ​വും സുരക്ഷിതർ

ക​ടു​ത്തു​രു​ത്തി: പ്ര​ള​യം പ​ല ത​വ​ണ ദു​രി​ത​ത്തി​ലാ​ക്കി​യ ക​ല്ല​റ മു​ണ്ടാ​റി​ലെ രാ​ജി​യും കു​ടും​ബ​വും ഇ​നി അ​ർ​ച്ച​ന​യു​ടെ സ്നേ​ഹ​കു​ടി​ലി​ൽ സു​ര​ക്ഷി​ത​ർ. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​റ്റു​മാ​നൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ച്ച​ന വി​മ​ണ്‍​സ് സെ​ന്‍റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി രാ​ജി​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. സാ​ന്പ​ത്തി​ക​മാ​യി ഏ​റേ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന രാ​ജി​യും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത് മു​ൻ​വ​ർ​ഷ​ത്തെ പ്ര​ള​യം ത​ക​ർ​ത്ത ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ലാ​യി​രു​ന്നു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ്ര​ള​യ​ത്തി​ന്‍റെ രൂ​ക്ഷ​ത നേ​രി​ട്ട​റി​ഞ്ഞ അ​ർ​ച്ച​ന​യി​ലെ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വ​രു​മാ​ന​മു​പ​യോ​ഗി​ച്ചു നി​ർ​ദ്ധ​ന​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് കി​ട​പ്പാ​ട​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തീ​ർ​ത്തും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രാ​ജി​യു​ടെ കു​ടും​ബ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച വീ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റേ നാ​ളു​ക​ൾ വേ​ണ്ടി വ​ന്നി​ല്ല.

വീ​ട് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ർ​ച്ച​ന കു​ടും​ബ​ത്തി​ലെ വ​നി​താ കാ​ർ​പെ​ന്‍റ​ർ​മാ​രും മേ​സ്തി​രി​മാ​രും ത​ന്നെ​യാ​യി​രു​ന്നു. ഭൂ​മി​യി​ൽ നി​ന്നും മു​ള​ക​ന്പു​ക​ളി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ചേ​ർ​ന്നാ​ണ്. 600 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ട് കി​ട​പ്പു മു​റി​ക​ളും ബാ​ത്ത് റൂ​മും ഹാ​ളും അ​ടു​ക്ക​ളു​മു​ൾ​പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ച്ച വീ​ടി​ന് നാ​ലു വ​ശ​ങ്ങ​ളി​ലും തു​റ​ന്ന് കി​ട​ക്കു​ന്ന വി​ശാ​ല​മാ​യ വ​രാ​ന്ത​യു​മു​ണ്ട്.

ത​റ​യി​ൽ പൂ​ർ​ണ​മാ​യും ടൈ​ൽ പാ​കി​യാ​ണ് വീ​ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ർ​ച്ച​ന​യു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ ഡോ ​സാ​ബു തോ​മ​സ് രാ​ജി​ക്കും കു​ടും​ബ​ത്തി​നും കൈ​മാ​റി. അ​ർ​ച്ച​ന വി​മ​ൻ​സ് സെ​ന്‍റ​റി​ന്‍റെ ഏ​റ്റു​മാ​നൂ​രി​ലെ കേ​ന്ദ്ര ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ർ​ച്ച​ന​യു​ടെ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ത്രേ​സ്യാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts