ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ തയാറായി നിൽക്കുകയാണ് നടി അർച്ചന സുശീലനും ഭർത്താവ് പ്രവീൺ നായരും. സീരിയലുകളില്‍ നിന്ന് അകന്ന് കുടുംബ ജീവിതം ആഘോഷിക്കുന്ന താരം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ്.
വിവാഹ ദിനം മുതൽ ഭർത്താവിനൊപ്പം ഒന്നിച്ചെടുത്ത ചിത്രങ്ങൾ ചേർത്താണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “രണ്ട് വര്‍ഷത്തെ പ്രണയം, സന്തോഷം, പിന്നെ അവസാനമില്ലാത്ത സാഹസികതകള്‍. ഞങ്ങളുടെ രണ്ട് വര്‍ഷത്തെ നിര്‍വചിക്കാനാക്കാത്ത യാത്രയ്ക്ക് ചിയേഴ്സ്’ എന്ന കുറിപ്പോടെയാണ് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ഇരുവർക്കും ആശംസകള്‍ അറിയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
കഴിഞ്ഞ മാസമായിരുന്നു അര്‍ച്ചനയുടെ ബേബി ഷവര്‍. 2021 ല്‍ ആണ് അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം കഴിഞ്ഞത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.