പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ആങ്കറിംഗ് ചെയ്തുകൊണ്ടാണ് അർഥന ബിനുവിന്റെ തുടക്കം. നടിയാകണം എന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. അതിന് വേണ്ടി ഒരുപാട് ഓഡിഷന്‍സ് അറ്റൻഡ് ചെയ്തിട്ടുണ്ട്. എവിടുന്ന് കിട്ടി ഇതിനെയെന്ന് ചോദിച്ച് പലരും അന്ന് അപമാനിച്ച അനുഭവമൊക്കെയുണ്ട്. പക്ഷെ അതില്‍ നിന്നെല്ലാം ഓരോ പാഠം പഠിക്കുകയായിരുന്നു എന്ന് താരം.
മോഡലിംഗ് ചെയ്തപ്പോഴും ഏതെങ്കിലും ഒരു വിധത്തില്‍ അഭിനയത്തിലേക്ക് വരാം എന്നായിരുന്നു പ്രതീക്ഷ. യാദൃശ്ചികമായി തെലുങ്കില്‍ നിന്നാണ് ആദ്യത്തെ അവസരം വന്നത്. കൂട്ടുകാരിയുടെ പ്രൊഫൈല്‍ കണ്ട് ഒരു തെലുങ്ക് കാസ്റ്റിംഗ് ഡയറക്ടര്‍ വിളിക്കുകയായിരുന്നു.
അത് കഴിഞ്ഞ് രണ്ടാമത് ചെയ്ത സിനിമയാണ് മുദ്ദുഗൗ. കരിയറിലും ജീവിതത്തിലും എനിക്കേറ്റവും അധികം പിന്തുണ നല്‍കിയിട്ടുള്ളത് അമ്മ തന്നെയാണ്. സാമ്പത്തികമായി ഞങ്ങള്‍ വളരെ അധികം മോശമായ അവസ്ഥയിലൂടെ കടന്നുപോയ സമയമുണ്ടായിരുന്നു. അന്നും ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ സ്വയം ഉറപ്പുവരുത്തിയിരുന്നു.
തിരുവനന്തപുരത്തുള്ള ഏറ്റവും നല്ല സ്കൂളില്‍ തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും. വഴക്കടിക്കുകയൊക്കെ ചെയ്യുമെങ്കിലും അമ്മ തന്നെയാണ് എന്റെ എല്ലാമെന്ന് പറഞ്ഞ് അർഥന ബിനു.