വാഷിംഗ്ടൺ ഡിസി: സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി കാറില്‍ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റില്‍.
അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സ്വദേശിനിയായ നിക്കോള്‍ ജോണ്സണ്(33) ആണ് അറസ്റ്റിലായത്.
സഹോദരിയുടെ ഏഴു വയസുള്ള പെണ്‍കുട്ടിയെയും അഞ്ച് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.
കുട്ടികളെ നോക്കാന്‍ നിക്കോളിനെയാണ് സഹോദരി ചുമതലപ്പെടുത്തിയിരുന്നത്.
മൃതദേഹങ്ങളുമായി മാസങ്ങളോളം ഇവര്‍ കാറില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. അമിത വേഗത്തില്‍ ഇവര്‍ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ തടഞ്ഞത്.
കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.