ദോഹ: ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്ൽ സ്റ്റേഡിയത്തില്‍ ഒരു അര്‍ജന്റീന ആരാധിക നടത്തിയ ആഹ്ലാദപ്രകടനം അതിരു വിട്ടു.
പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോൾ ആവേശത്തോടെ ഈ യുവതി കാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്.
ഖത്തറിലെ നിയമങ്ങള്‍ വഴി രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം.
രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു.
ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.
അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷേ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല.