ലോക കപ്പിന്റെ ആവേശത്തിൽ ലോകം. ക്ലബുകളും ഫാൻസുകാരും റോഡ് നീളെ ഫ്ലക്സ് വയ്ക്കുന്നത് ഇപ്പോൾ വാർത്താകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ കൊച്ചു ആരാധകർ.
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വെെറലാകുന്നത് കുറച്ച് മെസി ആരാധകരുടെ കത്താണ്. അര്‍ജന്റീനയുടെ ആദ്യ മത്സരം നടക്കുന്ന ഇന്ന് ഒന്നുകില്‍ അവധി നല്‍കുകയോ നേരത്തെ വിടുകയൊ വേണമെന്നാണ് ഇവരുടെ ആവശ്യം.
ഈ ആരാധകര്‍ മറ്റാരുമല്ല കുറച്ച് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എന്‍എച്ച്എസ് സകൂളിലെ ഒന്‍പത് ജിയില്‍ പഠിക്കുന്ന 12 വിദ്യാര്‍ഥികളാണ് ഈ കത്ത് തങ്ങളുടെ അധ്യാപികയ്ക്ക് അയച്ചത്. അതേസമയം കത്തില്‍ സ്കൂളിന്റെ സ്ഥലമോ മറ്റ് വിവരങ്ങളോ ഒന്നും കത്തിൽ പരാമര്‍ശിച്ചിട്ടില്ല.
കത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
“ലോകകപ്പ് പശ്ചാത്തലത്തില്‍ 3.30ന് നടക്കുന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി മൂന്നിന് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്കൂള്‍ വിടണമെന്ന് അഭ്യര്‍ഥിക്കുന്നു- അര്‍ജന്റീന ഫാന്‍സ് എന്‍എച്ച്എസ്എസ്’.
എന്നാല്‍ ഈ കത്ത് വ്യാജമാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ വാദിക്കുന്നു. ഇത് ശ്രദ്ധ ലഭിക്കാനുള്ള ആരാധകരുടെ തന്ത്രമാണെന്ന് അവർ അഭിപ്രായപ്പെടുന്നു.