36 വര്ഷത്തിനു ശേഷം ഒരിക്കല് കൂടി ലോകകപ്പില് മുത്തമിടാമെന്ന പ്രതീക്ഷയില് ആവേശം ആളിക്കത്തിച്ച് അര്ജന്റീനയിലെ തെരുവകള്.
ലാകകപ്പ് സെമിയില് ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്ജന്റീനയെ ആഘോഷ തിമിര്പ്പിലാക്കി ജനങ്ങള് ഒന്നടങ്കം തെരുവിലിറങ്ങിയത്.
അര്ജന്റീനയുടെ വെള്ളയിലെ നീല വരയന് കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്ത്തി സന്തോഷത്താല് ഒരുമിച്ച് പാട്ടുപാടി അര്ജന്റൈന് തലസ്ഥാനമായ ബ്യൂണസ് ഐറിസില് ആരാധകര് നിറഞ്ഞു.
കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന് സ്ക്രീനുകള് മെസിപ്പടയുടെ മത്സരം കാണാന് എല്ലാവരും ഒത്തുകൂടി നിന്നു.
എന്നെ പ്രയാസപ്പെടുത്താത്ത അര്ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല് അവസാനം വരെ ഞാന് ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില് ആഹ്ലാദത്തില് മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ.
ഇതുപോലെ ഞങ്ങള് സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്ക്കൂട്ടത്തെ ചൂണ്ടി അര്ജന്റൈന് നടിയായ 27കാരി ലൈല ദെസ്മെരിയുടെ വാക്കുകള് ഇങ്ങനെയാണ്.
മത്സരത്തില് ഏകപക്ഷീയമായ മൂന്നു ഗോളുകള്ക്കാണ് അര്ജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ഇതിഹാസ താരം ലയണല് മെസി പെനാല്റ്റി വലയിലാക്കിയപ്പോള് യങ് സെന്സേഷന് ജൂലിയന് അല്വാരസാണ് മറ്റു രണ്ടു ഗോളുകള് നേടിയത്.
മത്സരത്തിന്റെ ഓരോ നിമിഷവും മതിമറന്നാഘോഷിക്കുന്ന അര്ജന്റീനിയന് ജനതയുടെ വീഡിയോകള് ഇപ്പോള് സോഷ്യല് മീഡിയയില് നിറയുകയാണ്.