തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്രിസ്മസ് വിരുന്നിന് തുക അുവദിച്ച് സംസ്ഥാന സർക്കാർ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഏഴു ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിൽ പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്.
അതേസമയം സംസ്ഥാനത്തെ ഒരു കാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്തെന്നും 16 ന് കോഴിക്കോടെത്തുന്ന താൻ 18 വരെ സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.