ചേർത്തല: കോടിയേരി ബാലകൃഷ്ണൻ ഒരു ഫോണ്‍കോൾ ചെയ്താൽ ലക്ഷക്കണക്കിന് യുവതികൾ ശബരിമലയിൽ എത്തുമെന്ന എ.എം ആരിഫിന്റെ പ്രസ്താവന വോട്ട് ചെയ്ത് വിജയിപ്പിച്ച ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ.
തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പന്റെ ഫോട്ടോയുമായി പ്രചാരണം നടത്തിയ ആരിഫ് ജയിച്ചുകഴിഞ്ഞപ്പോൾ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് അനുചിതമാണ്. ഇസ്ലാം മത വിശ്വാസം അനുസരിച്ച് ജീവിക്കുകയും സ്വന്തം ആചാരങ്ങളെ മുറുകെ പിടിക്കുകയും ചെയ്യുന്ന പുതിയ എംപി മറ്റു മതവിശ്വാസങ്ങളെ മാനിക്കേണ്ടതായിരുന്നു.
ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ച നടപടി ശരിയായില്ലെന്നും പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.