തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമർശനവുമായി എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ. രാഷ്ട്രീയ വിഷയങ്ങൾ പറയാനുള്ള സ്ഥലമല്ല രാജ്ഭവൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
ഗവർണർ രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്തിയാൽ ഇനിയും വിമർശിക്കും. കണ്ണൂരിൽ ഗവർണർക്ക് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. നേരത്തേ, ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി ടി.എൻ. പ്രതാപൻ എംപിയും രംഗത്തെത്തിയിരുന്നു.