ഗ​വ​ർ​ണ​റു​ടെ​യും രാ​ജ്ഭ​വ​ന്‍റെ​യും സു​ര​ക്ഷ ഏ​റ്റെ​ടു​ത്ത് സി​ആ​ർ​പി​എ​ഫ്; സ​ഞ്ച​രി​ക്കാ​ൻ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​വും


തി​രു​വ​ന​ന്ത​പു​രം: ഗ­​വ​ര്‍­​ണ​ര്‍​ക്ക് സി­​ആ​ര്‍­​പി​എ­​ഫ് സെ­​ഡ് പ്ല­​സ് സു­​ര­​ക്ഷ ഏ​ര്‍­​പ്പെ­​ടു­​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്ഭ​വ​ന്‍റെ സു​ര​ക്ഷ സി​ആ​ർ​പി​എ​ഫ് ഏ​റ്റെ​ടു​ത്തു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. 30 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​രാ​ണ് രാ​ജ് ഭ​വ​നി​ലേ​ക്ക് എ​ത്തി​യ​ത്.

സെ­​ഡ് പ്ല­​സ് സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സി​ആ​ര്‍​പി​എ​ഫ് ക​മാ​ൻ​ഡോ​ക​ൾ​ക്കൊ​പ്പം 55 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടും. മു​ഴു​വ​ൻ സ​മ​യ​വും ഈ ​സം​ഘം സു​ര​ക്ഷ​യൊ​രു​ക്കും. ഒ​രു ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​വും മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി എ​സ്കോ​ർ​ട്ടും ഉ​ൾ​പ്പെ​ടും.

എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന തു​ട​ര്‍ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്ഭ​വ​ന്‍റെ​യും ഗ​വ​ര്‍​ണ​റു​ടെ​യും സു​ര​ക്ഷ സി​ആ​ര്‍​പി​എ​ഫി​ന് കൈ​മാ​റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ആ​ര്‍​പി​എ​ഫ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment