തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമർശനവുമായി ടി.എൻ പ്രതാപൻ എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാൻ നഷ്ടപ്പെടുത്തിയെന്ന് പ്രതാപൻ അഭിപ്രായപ്പെട്ടു. ഗവർണർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപൻ പരിഹസിച്ചു.
ഭരണഘടനപദവിയിൽ ഇരിക്കുന്നയാൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നൽകിയതായും പ്രതാപൻ പറഞ്ഞു.
സംസ്ഥാനത്തെ ഇടതുവലതു മുന്നണികൾ ഗവർണർക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്. അതോടെ പതിവിന് വിപരിതമായി ഗവർണറെ കേന്ദ്രീകരിച്ച് കേരളരാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉയരുകയാണ്.