തിരുവനന്തപുരം: സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരം മുഖ്യമന്ത്രി തന്നോട് മറച്ചുവെച്ചെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മുഖ്യമന്ത്രി എന്തുകൊണ്ട് ഈ വിവരം രാജ്ഭവനെ അറിയിച്ചില്ല? ഇക്കാര്യത്തിൽ തന്നെ ഇരുട്ടിൽ നിർത്തി. സെപ്റ്റംബർ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദേശീയമാധ്യമത്തിലും വന്നത്.
റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.