കൊച്ചി: മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ അറിയിച്ചതിന് നന്ദി. മുമ്പ് നടത്തിയ വിദേശയാത്രകളെക്കുറിച്ചും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെ കുറിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു.
ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന് എതിരായുള്ള ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.