തിരുവനന്തപുരം: എസ്എഫ്ഐ എന്നാൽ ക്രിമിനലുകളുടെ കൂട്ടമാണെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റിലേക്ക് എസ്എഫ്ഐയിൽനിന്ന് ആരെയും നോമിനേറ്റ് ചെയ്യില്ല. അക്രമങ്ങളുടെ ഭാഗമായുള്ള സംഘടനകളിലെ ആരെയും സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ കഴിയില്ല.
എസ്എഫ്ഐക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. അവരെ തനിക്കു ഭയമില്ലെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.
എസ്എഫ്ഐയുടെ ക്രൂരതകളെപ്പറ്റി മാധ്യമങ്ങൾ ചോദിക്കുന്നതിൽ സന്തോഷമുണ്ട്. സർവകലാശാലയുടെ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കരുതെന്ന് എല്ലാ വിസിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐക്ക് സമരം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.