തൊടുപുഴ: അരിക്കൊമ്പനു വേണ്ടി കേരളത്തില്‍ പ്രാര്‍ഥനകളും സമരങ്ങളും തുടരുന്നു. തൊടുപുഴ മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തില്‍ അരിക്കൊമ്പന്റെ രക്ഷയ്ക്കായി മൃത്യുഞ്ജയ പുഷ്പാഞ്ജലി വഴിപാട് നടത്തി. അരിക്കൊമ്പന് ചിന്നക്കനാല്‍ എന്ന പേരിലാണ് വഴിപാട് നടത്തിയത്.
അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് ചെമ്പകത്തൊഴുക്കുടിയിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സൂര്യനെല്ലി-ബോഡിമെട്ട് റോഡില്‍ കഴിഞ്ഞ ദിവസം സമരം സംഘടിപ്പിച്ചിരുന്നു.
മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന ആടുവിളന്താന്‍, ടാങ്ക് മേട്, പച്ചപ്പുല്‍, കോഴിപ്പന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.