തൃശൂര്‍: അരിക്കൊമ്പനെ സോഷ്യല്‍മീഡിയ വ്യാജമായി കൊന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അരിക്കൊമ്പന്‍ ചരിഞ്ഞുവെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
24 ന്യൂസ് ചാനലിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ടിലാണ് അരിക്കൊമ്പന്‍ ചരിഞ്ഞതായ വാര്‍ത്ത പ്രചരിച്ചത്. ഈ ചാനലിന്‍റെ വ്യാജ ലേ ഔട്ട് ഉണ്ടാക്കിയാണ് പ്രചരണം നടന്നത്.
കണ്ണീരിലാഴ്ത്തി അരിക്കൊമ്പന്‍ യാത്രയായി എന്ന അടിക്കുറിപ്പോടെയായിരുന്നു വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രച രിച്ചത്.
നിമിഷനേരം കൊണ്ട് അരിക്കൊമ്പന് പ്രണാമമര്‍പ്പിച്ചുകൊണ്ടും തമിഴ്നാട്-കേരള സര്‍ക്കാരുകളെ വിമര്‍ശിച്ചും അരിക്കൊ മ്പന്‍റെ മരണത്തിന് ആരാണുത്തരവാദിയെന്നു ചോദിച്ചുമെല്ലാം പോസ്റ്റുകള്‍ വന്നു.
നിരവധി പേര്‍ രാത്രി വൈകിയും പത്രമാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വിളിച്ച് ഈ വാര്‍ത്ത ശരിയാണോ എന്നന്വേ ഷിച്ചിരുന്നു.
എന്നാല്‍ ഈ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് സ്ഥിരീകരിച്ചതോടെ കമന്‍റുകളിട്ടവര്‍ അവ ഡിലീറ്റ് ചെയ്തു. തങ്ങളുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് പ്രചരണം നടത്തിയതെന്ന് ചാനലുകാരും വ്യക്തമാക്കി.