കാട്ടാക്കട: അരിക്കൊന്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളർ സംവിധാനം മുറിയുന്നു. അതേസമയം അരിക്കൊമ്പൻ അപ്പർ കോതയാറിൽതന്നെയെന്ന് തമിഴ്നാട് വനം വകുപ്പ് പറയുന്നു. റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്.
കാട്ടാന കോതയാർ ഡാമിനു 200-300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.
അതിനിടെ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടെണ്ടന്ന് സൂചനയുണ്ട്. സാധാരണ 40 ലേറെ കിലോമീറ്ററുകൾ നടക്കാറുള്ള അരികൊമ്പൻ ഇപ്പോൾ 3 മുതൽ 5 കിലോമീറ്റർ വരെയെ നടക്കാറുള്ളൂ. ഇത് ആരോഗ്യം നഷ്ടമായതിന്റെ ഫലമാണെന്ന് കേരള വനം വകുപ്പ് പറയുന്നു.
അതേസമയം അരിക്കൊമ്പൻ ആരോഗ്യവാനായി മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ടിൽനിന്നും തുറന്നു വിട്ട വിഞ്ച് സ്റ്റേഷന്റെ 4 കിലോമീറ്റർ പരിധിയിലുണ്ടെന്ന നിഗമനത്തിലാണ് തമിഴനാട് വനം വകുപ്പ്.
കേരള അതിർത്തി ഭാഗത്ത് നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിലെ ജീവനക്കാർ ജാഗ്രത പുലർത്തുന്നുണ്ട്.സൂചന